Sunday, December 28, 2008

നമ്മുടെ പുതു ചൊല്ലുകള്‍


1 ആണിന്റെ വാക്കും പട്ടീന്റെ കൊരേം കണക്കാ

2 ആണിന്റെ സുഖം പോലെ

3 ആണിന്റെ സുഖം ഒരു നിമിഷത്തേക്ക്‌

4 മുരിങ്ങേന്റെ ഒറപ്പും ആണിന്റെ വിശ്വാസോം കണക്കാ

5 ആണിന്റെ വിശ്വാസം പോലെ

6 പല്ലി ഉത്തരം താങ്ങുന്നതുപോലെയാണ്‌ ഭാര്യയുടെ ഗര്‍ഭത്തില്‍ അഭിമാനിക്കുന്നത്‌

7 പെണ്ണുതാവഴി സത്യവും ആണുതാവഴി വിശ്വാസവുമാണ്‌

8 ആണിന്റെ സദാചാരം വെറും പൊള്ള

9 വീട്ടിനുള്ളിലെ പൂച്ചയെ സ്‌നേഹിച്ചാലും പുരുഷനെ സ്‌നേഹിക്കരുത്‌.

10 കാശു കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങുന്നതു പോലെയാണ്‌ സ്‌ത്രീധനം കൊടുത്ത്‌ ഭര്‍ത്താവിനെ വാങ്ങുന്നത്‌

11 തന്തയുടെ നഷ്ടം നികത്താവുന്നതാണ്‌ തള്ളയുടെ നഷ്ടം നികത്താനാവാത്തതും

12 കുട്ടികള്‍ക്ക്‌ മിഠായി പോലെയാണ്‌ പുരുഷന്‌ കസേര

13 പുരുഷന്റെ ആധികാരികത ഉള്ളിക്കാമ്പുപോലെ

14 ആണിന്റെ മിടുക്ക്‌്‌്‌ ആണിയോളം

15 ആണിനെ വിശ്വസിക്കുന്നത്‌്‌ പാമ്പിനെ വിശ്വസിക്കും പോലെയാണ്‌.

16 നായയും ആണും കാവലിനു പറ്റും

17 പുത്തന്‍ മാപ്പിള പൂതിക്ക്‌ പിന്നെ മാപ്പിള നക്കിത്തിന്നും

18 ആണും ചക്കും ആട്ടുംതോറും നന്നാകും

19 വയസ്സായ പുരുഷനും പല്ലുപോയ സിംഹോം കണക്കാ

20 സ്‌ത്രീ പ്രകൃതിയെ നിലനിര്‍ത്താന്‍ പഠിപ്പിക്കുമ്പോള്‍ പുരുഷന്‍ അത്‌ നശിപ്പിക്കാന്‍ പഠിപ്പിക്കുന്നു
21 ആണിനെ മാനിച്ചാല്‍ ആട്ടും തുപ്പും

22 ഒരുമ്പെട്ട ആണും പേ പിടിച്ച നായേം കണക്കാ

23 നാലാണു കൂടിയാല്‍ നാടാകെ നാറും

24ആണിന്റെ ശത്രു ആണ്‌

25 ഒറ്റക്കു താമസിക്കുന്ന ആണിനെ ഒറ്റയാനോളം പേടിക്കണം

26 നായേന്റെ വാലും ആണിന്റെ മര്യാദേം

27 പുള്ളിപ്പുലിക്ക്‌ പുള്ളിപോലെയാണ്‌ ആണിന്‌ വങ്കത്തം

28 ആണ്‍കോന്തി കഴുതക്ക്‌ സമം

29 ആണിന്റെ സ്‌നേഹം പ്രകടനം മാത്രം

30 ആണടുക്കുന്നത്‌്‌ കാര്യസാധ്യത്തിനു മാത്രം

31 ആണും ഉപ്പും കുറച്ചു മതി

32 ആണു നിനച്ചാല്‍ നരകോം സ്വര്‍ഗ്ഗേം

26 comments:

  1. This comment has been removed by the author.

    ReplyDelete
  2. അത്രക്ക് ആണ്‍ വിരോധം വേണോ?

    ReplyDelete
  3. ഒട്ടും നന്നാവാത്ത ലോകത്ത്‌ കുറച്ച്‌ വിരോധം കൂടിയാല്‍ എന്താ കുഴപ്പം?
    good

    ReplyDelete
  4. ഇത്രയും കാലം പഴയചൊല്ലുകളില്‍ സ്ത്രീവിരോധം നിറഞ്ഞു നിന്നിരുന്നു. അതിന് ബദല്‍ എന്ന നിലപാടാണോ ഇത്തരം ചൊല്ലുകളിലേക്ക് നയിക്കുന്നത്? ഈ ചൊല്ലുകളെ ജനകീയവത്കരിക്കാന്‍ നമുക്ക് സാധിക്കുകയില്ല. അതിന്റെ ആവശ്യവുമില്ല.
    നമുക്ക് വേണ്ടത് സമത്വമാണ്. ലിംഗവിവേചനപരമായ ചൊല്ലുകളെ ഇല്ലാതാക്കലാവണം നമ്മുടെ ലക്ഷ്യം.

    ReplyDelete
  5. ഒരു സ്ത്രീക്ക് എത്ര ചെറുതാകാന്‍ കഴിയും എന്ന് ഒരിക്കല്‍ കൂടി വിനയ തെളിയിച്ചിരിക്കുന്നു .ഇതിലുടെ സമൂഹത്തെ ആകെ വിചാരണ ചെയ്യുന്നു

    ReplyDelete
  6. കഷ്ടം!

    ടോട്ടോചാന്റെ കമന്റ് എടുത്തെഴുതുന്നു...
    ‘നമുക്ക് വേണ്ടത് സമത്വമാണ്. ലിംഗവിവേചനപരമായ ചൊല്ലുകളെ ഇല്ലാതാക്കലാവണം നമ്മുടെ ലക്ഷ്യം.’

    ReplyDelete
  7. ആണുങ്ങളിലേക്ക് മാറ്റിയെഴുതിയ ഈ പുതു ചൊല്ലുകള്‍ എന്റെ (താങ്കളുടെയും) അച്ഛനും, എന്റെ (താങ്കളുടെയും) സഹോദരനും ബാധകമായിരിക്കുമല്ലോ അല്ലേ? :)

    സ്ത്രീ വിരോധികള്‍ പറയുന്ന അന്ധതപോലെ തന്നെയല്ലെ ഇതും? രണ്ടും തമ്മില്‍ എന്തു വിത്യാസം?? ലിംഗവിവേചനത്തെ ഇല്ലാതാക്കി സമരസത്തിലൂടെ സമന്വയത്തിലൂടെ ആണും പെണ്ണും ജീവിക്കുന്നതല്ലേ ഉത്തമം?

    ReplyDelete
  8. അന്ധമായ വിരോധവും വൈരാഗ്യവും ഭ്രാന്തിലെ അവസാനിക്കൂ. സ്നേഹിക്കാന്‍ പഠിക്കൂ വിനയാ.വെറുക്കാന്‍ ആര്‍ക്കും കഴിയും പക്ഷെ സ്നേഹിക്കാന്‍ അല്പം ഹൃദയ വിശാലത വേണം.
    ഫെമിനിസ്റ്റ് എന്ന് പറഞ്ഞാല്‍ പുരുഷ വിദ്വേഷം എന്ന് വിശ്വിസിക്കുന്നവര്‍ ക്ലോണിങ്ങിലൂടെ ജനിച്ചവര്‍ ആണെങ്കില്‍ കൂടുതല്‍ നല്ലത്.

    ReplyDelete
  9. പുതുചൊല്ലുകളോട് “ഒട്ടും“ യോജിക്കുന്നില്ലെങ്കിലും സമൂഹം വിചാരണ ചെയ്യപ്പെടാനുള്ളതല്ല എന്ന് വിശ്വസിക്കുന്നില്ല. പിന്നെ പുരുഷവിദ്വേഷം ആര്‍ക്കെങ്കിലും ഉണ്ടായിപോണത് കുഞ്ഞായിരിക്കുമ്പോ മുലപ്പാലിനൊപ്പം ഒരോ ഔണ്‍സ് പുരുഷവിദ്വേഷം കുടിച്ചിട്ടല്ല. അനുഭവങ്ങളില്‍ നിന്നാണ്. അച്ഛനും സഹോദരനും ഐഡിയല്‍ പുരുഷന്‍ സീറ്റില്‍ന്ന് ഒഴിവായിട്ട് കുറച്ചായെന്ന് പത്രവാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നാറുണ്ട്.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ഭവതി, ഇതിവരെ ഞാൻ വായിച്ചതിൽ ഏറ്റവും തമാശ നിറഞ്ഞ പോസ്റ്റ് ഇതാണ്. ഒരുപാട് ചിരിച്ചു. ചിരി അടക്കാൻ കഴിയാതെ വന്നപ്പോൾ മോണിറ്ററിന്റെ വക്കിൽ കടിച്ച് ചിരിച്ചു. എന്നിട്ടും ചിരി നിൽക്കാഞ്ഞിട്ട് ഉള്ളം തുടയിൽ നുള്ളി. സഹിക്കവയ്യാത്ത വേദന ചിരിയെ ആറ്റി. നന്ദി ഭവതി.

    വിവരദോഷം ഒരു ക്രിമിനൽ കുറ്റമൊന്നുമല്ല സഹോദരീ. സകല പുരുഷപ്രജകളയും ശത്രുപക്ഷത്താണ് പ്രതിഷ്ഠിക്കേണ്ടതെന്ന ചിന്ത ഒരു തരം വിവരദോഷം തന്നെ. സ്വന്തം കഴിവിൽ വലിയവിശ്വാസം പുലർത്തുന്ന ഭവതിയെപ്പോലുള്ള മഹത്‌വ്യക്തികൾ പുരുഷവിദ്വേഷം പ്രകടിപ്പിക്കാൻ പാഴാക്കുന്ന സമയം നിരാശ്രയരായ പാവം നാരീജനങ്ങൾക്കായി മാറ്റി വയ്ക്കു.

    ഞങ്ങൾ ബഹുഭൂരിപക്ഷം പുരുഷന്മാരും സ്ത്രീകൾക്ക് അർഹിക്കുന്ന മാന്യതയും പരിഗണനയും നൽകുന്നവർ തന്നെയാണ്. മാന്യമായി വസ്ത്രം ധര്രിക്കുന്ന, തല ഉയർത്തിപ്പിടിച്ച് നടക്കുന്ന, കാലുകൊണ്ട് ചേനവരയ്ക്കാതെ കണ്ണുകളിൽനോക്കി സംസാരിക്കുന്ന നല്ല സ്ത്രീ രത്നങ്ങളെ ഞങ്ങൾക്ക് ബഹുമാനിക്കാൻ ഒരുമടിയുമില്ല.

    തമ്പുരാട്ടി മനസ്സിലാക്കിക്കൊള്ളു. ഇന്ന് ഒരു സ്ത്രീയെ പരാജയപ്പെടുത്താൻ മറ്റൊരു സ്ത്രീ തന്നെയാണ് ശ്രമിക്കുന്നത്. അഭയക്കേസിൽ തിരിമറി നടത്താൻ ശ്രമിച്ചവരിൽ പ്രധാനികൾ സ്ത്രീകൾ തന്നെ. കിളിരൂർ കേസിൽ വി.ഐ.പി ഒരു സ്ത്രീയാണെന്ന് കേൾക്കുന്നു. അനഘയുടെ മരണം വെളിച്ചത്ത് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുന്നതും ഒരു ആരോഗ്യശ്രീമതി തന്നെ. ‘ടോട്ടൽ 4 യു’ തട്ടിപ്പിൽ പിടികിട്ടാതെ മുങ്ങി നടക്കുന്ന ചന്ദ്രമതിയും സ്ത്രീ തന്നെ.എത്ര പാവപ്പെട്ട സ്ത്രീകളുടെ പണമാണ് ആ കൊച്ചമ്മ അടിച്ചുകൊണ്ട് പോയത്? പറഞ്ഞാൽ ഈ ലിസ്റ്റ് ഇവിടെ തീരില്ല. എത്ര പറഞ്ഞ് തന്നാലും ഭവതിക്ക് മനസ്സിലാവുകയുമില്ല.. കാരണം ഭവതി ഒരു സ്ത്രീയാണ്. പറയുന്ന ഞാൻ ഒരു പുരുഷനും.

    പുരുഷന്മാർ എന്തെങ്കിലും വൃത്തികേട് ചെയ്യുന്നുവെങ്കിൽ അത് നിന്നുകൊണ്ട് മൂത്രം ഒഴിക്കുന്നു എന്നതാവുന്നു. :)

    നന്ദി.

    ReplyDelete
  12. പോങ്ങുമൂടാ, നിന്നെക്കൊണ്ട് ജയിച്ചു:)
    ആദ്യാമായാണ് ശ്രീ ഒരു പോസ്റ്റിൽ കഷ്ടം എന്നു പറയുന്നത്
    അതും കാണേണ്ടി വന്നല്ലോ ശ്രീയേ:)

    ReplyDelete
  13. സ്ത്രീക്ക് എത്ര ചെറുതാകാന്‍ കഴിയും എന്ന് ഒരിക്കല്‍ കൂടി സ്ത്രീ തെളിയിച്ചിരിക്കുന്നു ................ :)

    ReplyDelete
  14. ശ്രീ പൊങ്ങും മൂടന്ന്.തങ്കളുടെ തമാശ നന്നായി ആശ്വദിച്ചു.വിനയ തയ്യാറാക്കിയ" പുത്തൻ ചൊല്ലുകളിൽ"പുരുഷൻ എന്ന് ചേർത്തിടത്ത്‌ അതു മാറ്റി പകരം എന്തു ചേർത്ത് വയിച്ചാലും അവിടെയും അത്‌ ഇതുപോലെ ഇണങ്ങി ചേർന്നെന്ന് വരും.പ്രശ്നം അതല്ല.അതിന്നപ്പുറം വിനയമാർ ആഗ്രഹിക്കുന്ന ,പ്രതീക്ഷിക്കുന്ന ഉത്തരങ്ങളെക്കുറിച്ചും പരിഹാരപ്രക്രിയെ ക്കുറിച്ചും നാം ഗൗരവം കൊള്ളാതിരുന്നാൽ വിനയ ഒരു വനരോദനമയി തീരില്ലേ?

    ReplyDelete
  15. "നാലാണു കൂടിയാല്‍ നാടാകെ നാറും"...........??
    രണ്ടു തല കൂടിയായാല്‍ കുഴപ്പമൊന്നു മില്ല
    പക്ഷെ നാലു ......................................
    ഞാന്‍ കേട്ടിട്ടുള്ളത് മറ്റാര് ചൊല്ലാണ് ....
    അത് ഇവടെ പറയാന്‍ കൊള്ളില്ല.

    ReplyDelete
  16. ഐഡിയല്‍ സീറ്റില്‍ നിന്നും അച്ഛനും സഹോദരനും ഒക്കെ മാറിപ്പോയത്തിന്റെ വിഷമത്തിലാണ് പുരുഷ വിദ്വേഷികള് ഉണ്ടാകുന്നതെന്നു രുദ്രയുടെ കമെന്റില്‍ കണ്ടു ..അങ്ങനെ നോക്കിയാല് ഹൌവ്വ മുതല്ക്കിങ്ങോട്ടു പലരുടെയും കഥകള്‍ കേട്ടാല്‍ ആരും സ്ത്രീ വിരോധി ആയിപ്പോകുമല്ലോ?അവിടെയും ഇവിടെയും ഇങ്ങനെ പലതും ചെയ്യുന്നവരുണ്ടാകും ..അവരുടെ ഒക്കെ ലിംഗവ്യത്യാസം നോക്കി തീരുമാനങ്ങളെടുക്കുന്നത് മൂഢത്തമാണ്

    ReplyDelete
  17. " ഈശ്വരാ അത് ഓര്‍ത്തിട്ട് തന്നെ പേടി ആവുന്നു "
    വിനയ ആശംസകള്‍
    താങ്കള്‍ക്ക് കിട്ടവുന്നതില് വച്ച് ഏറ്റവും മാന്യമായ കമന്റ് പോങ്ങൂ തന്നു. കുറച്ച് കാലം മുന്‍പ് ഒരു "വിനയ" യെക്കുറിച്ച് കേട്ടിരുന്നു, ഒരു പോലീസ് "കാരി" അന്ന് ഞാന്‍ ചിന്തിച്ചു , വിനയ എന്തോ നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്ന്. ഈ (ബ്ലോഗ്) പോസ്റ്റ് വായിച്ചപ്പോള്‍ ആണ് ഞാന്‍ അന്ന് കേട്ട വിനയ ആണ് ഇത് എന്ന് മനസ്സിലായത്. അന്ന് ഞാന്‍ താങ്കളെ തെറ്റിദ്ധരിച്ചു എന്ന് ഇന്ന് മനസ്സിലായി. വിനയമാര്‍ കാത്തിരിക്കുന്ന "തേനീച്ച" കളുടെ ലോകം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,
    നല്ലത് വരട്ടെ

    ReplyDelete
  18. കൊള്ളാം. നന്നായിരിക്കുന്നു യുദ്ധക്കൊതി :)
    പുരുഷ വര്‍ഗ്ഗത്തെ വെറും കാവല്‍ നായ്ക്കളോ,അടിമകളോ ആയി കൂട്ടിലിടാനായാല്‍ പ്രശ്നം പരിഹരിക്കാം ! സ്ത്രീ വര്‍ഗ്ഗം ഇത്രയും കാലം അനുഭവിച്ച പീഢനമത്രയും പുരുഷവര്‍ഗ്ഗ തടവുകാരുടെ ശിക്ഷ കാലയളവില്‍ പ്രതികാരപൂവ്വം നല്‍കണം !!! ഹഹഹ്.....
    അങ്ങിനെ ദൈവത്തിന്/പ്രകൃതിക്ക് പറ്റിപ്പോയ ഒരു തെറ്റിനെ സ്ത്രീകള്‍ക്ക് തിരുത്താനാകും. ഭൂമിക്ക് ആവശ്യമില്ലാത്ത പുരുഷവര്‍ഗ്ഗത്തെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ നശിപ്പിക്കുയാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. സ്ത്രീകളുടെ ഐക്യ മുന്നണി പുരുഷജന്തുവിഭാഗത്തെ പെറാന്‍ കൂട്ടാക്കാതിരുന്നാല്‍ പ്രശ്നം തീര്‍ന്നു. തീരുമാനമെടുക്കേണ്ടത് സ്ത്രീകള്‍ തന്നെ !
    അപ്പോ എല്ലാം ശുഭം :)

    സാഹ്ജര്യപരമോ,ശാരീരിക കാരണങ്ങളാലോ സ്നേഹം വറ്റി , പുരുഷ വിദ്വേഷം തോന്നുന്നതിലൂടെ പുരുഷന്മാരായി തീരുന്ന സ്ത്രീകള്‍ക്കും,സ്ത്രീപീഢനം തങ്ങളുടെ മൌലീകാവകാശമാണെന്നു കരുതുന്ന പുരുഷന്മാര്‍ക്കും ഒരു മനോരോഗ വിദഗ്ദന്റെ ഡിപ്രഷനുള്ള വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയാണ് ശരിയായ പരിഹാരം. പക്ഷേ,ഇവര്‍ തങ്ങള്‍ക്ക് മാനസികമോ ശാരീരികമോ ആയ കുഴപ്പമൊന്നും ഇല്ലെന്നും, സത്യത്തില്‍ ശ്രദ്ധേയവ്യക്തിത്വം പുലര്‍ത്തുകയും കൂടുതല്‍ ജാഗരൂഗരായിരിക്കുകയും ചെയ്യുന്ന,വളരെ സ്മാര്‍ട്ടായതും, പൂര്‍ണ്ണ ആരോഗ്യമുള്ളവരാണെന്നു വിശ്വസിക്കുന്നവരായതിനാല്‍ ചികിത്സക്ക് തയ്യാറാകില്ല. പക്ഷേ, ഇതൊരു ഹോര്‍മോണ്‍ തകരാറായി ചികിത്സിക്കപ്പെടേണ്ട അസുഖമാണേന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു.

    ReplyDelete
    Replies
    1. this is not due to inequality they get at work places or in society, but due to lack of attention from opposite sex,they are just like ghost arrested in a botlle,for the first 10 years ghost promised that he will give great bounty to who ever sets him free ,but no body came they he changed his vow,i will kill those who sets me free, thats what happened to vinaya

      Delete
  19. നാല് മല ചേര്‍ന്നാലും നാല് മുലതമ്മില്‍ ചേരില്ല എന്ന ഒരു ചൊല്ലുണ്ട്..!!

    അതെങ്ങിനെ മാറ്റും..ങ്ങേ..

    പെണ്ണിലും ആണിലും ഒക്കെ കള്ളനാണയങ്ങള്‍ ഉണ്ട്..!!കാട് അടച്ച് വെടി വെച്ചത് അത്ര ബോധിച്ചില്യേ..!!

    ReplyDelete
  20. പുരുഷ സിങ്കങ്ങളുടെ കമന്റു കണ്ടിട്ട് പ്രതികരിക്കണം.അതുകഴിഞ്ഞു വരാം

    ReplyDelete
  21. ഇത്രയ്ക്ക് വേണോ ചേച്ചീ

    ReplyDelete
  22. കൈ വിട്ടു പോയി ഇനി രക്ഷ ഇല്ല :) .. വിനയയെ കുറിച്ച് അനോണി ജീവി പറഞ്ഞത് തന്നെ ആണ് എനിക്കും പറയാന്‍ ഉള്ളത് . പ്രണയം എന്ന കാര്യത്തെ കുറിച്ച് വിനയയുടെ അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാം എന്ന അതിയായ താല്പര്യം ഉണ്ട് .

    ReplyDelete
  23. വിനയയെ ഞാന്‍ കണ്ടിട്ടില്ല ,എന്നാലും എനിക്ക് ഒരു രൂപം കിട്ടുന്നുണ്ട്‌ ,പുരുഷന്‍ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത ഒരു പെണ്ണ്,ഒരാണ് അറിഞ്ഞു തൊട്ടാല്‍ തീരാവുന്നത്തെ ഉള്ളൂ ഈ കൊതി കെറുവ്

    ReplyDelete