Saturday, December 27, 2008

എന്റെ തത്വങ്ങള്‍

ആധി

ഈ ലോകമറിയുമോ എന്റെ കൃത്യങ്ങള്‍

‍എന്നുള്ളോരാധിയും ഇന്നോളമെനിക്കില്ല

ഭക്ഷണം

മറ്റുള്ളോര്‍ കഴിക്കുന്നു എന്നുള്ളതല്ല

എന്റെ വിശപ്പിനെ ശമിപ്പിക്കുവാനാണ്‌.

പേടി

എന്തിനു പേടിക്കണം സമൂഹത്തെ നമമള്‍

‍പേടി നിര്‍ബന്ധമെങ്കില്‍ സമൂഹം പേടിച്ചോട്ടെ

തൃപ്‌തി

കുഞ്ഞിനെ ചിരിപ്പിക്കാന്‍ കളിപ്പിക്കുന്നതല്ല

അച്ചിരി കണ്ടിട്ടെന്റെ ഉള്ളം കുളിര്‍ക്കാനാ...

സേവനം

ചോരയില്‍ കുതിര്‍ന്നൊരു നാരിയെ രക്ഷിച്ചത്‌

സൈ്വരതയാലേയെനിക്കു്‌റങ്ങാന്‍ മാത്രമാണ്‌.

വാക്ക്‌

നാളെ ഞാന്‍ ആരുടേതാണെന്ന്‌ എനിക്കറിയില്ല

എങ്കിലും ഒന്നറിയാം ഇന്നു ഞാന്‍ നിന്റേതാണ്‌

തല

തലയെത്രകുനിക്കണം ഞാന്‍

തലകുനിക്കാതൊന്നു നില്‍ക്കാന്‍

ആശ

ആശ ലേശമെനിക്കില്ല

കീശയിലൊട്ടു കാശുമില്ല

വീട്‌

മറ്റെങ്ങും പോകാനില്ലാത്തപ്പോള്‍

‍പോകാനുള്ള ഇടമാണ്‌ എനിക്കു വീട്‌

സ്‌ത്രീകള്‍

‍മറ്റാരുടേയോ ചെറിയ സന്തോഷം ഇല്ലാതാക്കാന്‍

തങ്ങളുടെ വലിയ സന്തോഷം

തന്നെ വേണ്ടെന്നു വെക്കുന്നവര്‍

5 comments:

  1. ‍''മറ്റാരുടേയോ ചെറിയ സന്തോഷം ഇല്ലാതാക്കാന്‍
    തങ്ങളുടെ വലിയ സന്തോഷം
    തന്നെ വേണ്ടെന്നു വെക്കുന്നവര്‍''


    കാഴ്ച പിശകുണ്ട്.

    ReplyDelete
  2. Vinya, Welcome tho the blog world..

    ReplyDelete
  3. ഭൂലോകത്തേക്ക്‌ സ്വാഗതം

    ReplyDelete
  4. To compete with male….. this is too much,

    ReplyDelete
  5. “‍മറ്റാരുടേയോ ചെറിയ സന്തോഷം ഇല്ലാതാക്കാന്‍

    തങ്ങളുടെ വലിയ സന്തോഷം

    തന്നെ വേണ്ടെന്നു വെക്കുന്നവർ”

    ഇല്ലാതാകാതിരിക്കാൻ എന്നാവും ഉദ്ദേശിച്ചതല്ലെ...?

    ReplyDelete